കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി ജോൺ മാത്യു അന്തരിച്ചു
Tuesday, January 24, 2023 9:14 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ ജോൺ മാത്യു നാട്ടിൽ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏകദേശം 60 വർഷത്തോളം കുവൈറ്റിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നു. 

അറുപതുകളിൽ കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയത്തിൽ ജീവനക്കാരനായി ചേർന്ന ജോൺ മാത്യു, പിന്നീട് നിരവധി കമ്പനികളിൽ ജോലി ചെയ്യുകയും വ്യവസായിയായി വളരുകയായിരുന്നു. കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളുടെ ബോർഡ് അംഗവും മേധാവിയുമായിരുന്ന അദ്ദേഹം കേരള സർക്കാരിന്റെ നോർക്ക പദ്ധതിയുടെ ഔദ്യോഗിക പ്രതിനിധിയായും സേവനം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം കുവൈറ്റ് വിട്ടശേഷം എറണാകുളത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. രമണിയാണ് ഭാര്യ. മക്കൾ അന്ന, സാറ.