ഒ​രാ​ഴ്ച​യ്ക്കി​ടെ സൗ​ദി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത് 15,734 നി​യ​മ​ലം​ഘ​ക​ർ
Tuesday, January 17, 2023 6:40 AM IST
ജി​ദ്ദ: ഒ​രാ​ഴ്ച​യ്ക്കി​ടെ സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സം, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 15,734 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​നു​വ​രി അ​ഞ്ച് മു​ത​ൽ 11 വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷാ സേ​ന​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റു​ക​ൾ ന​ട​ന്ന​ത്.

8,732 താ​മ​സ ലം​ഘ​ക​രും 4,180 അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​വ​രും 2,822 തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​അ​തി​ൽ 65 ശ​ത​മാ​നം യ​മ​ൻ പൗ​ര​ന്മാ​രും 30 ശ​ത​മാ​നം എ​ത്യോ​പ്യ​ക്കാ​രും അ​ഞ്ച് ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്.

ഇ​തു കൂ​ടാ​തെ താ​മ​സ, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ട​ത്തി​ക്കൊ​ണ്ടു വ​രി​ക​യും അ​ഭ​യം പ്രാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്ന 16 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. മൊ​ത്തം 31,892 നി​യ​മ​ലം​ഘ​ക​ർ നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. അ​തി​ൽ 29,890 പു​രു​ഷ​ന്മാ​രും 1,635 സ്ത്രീ​ക​ളു​മാ​ണ്.

ഇ​വ​രി​ൽ 22,445 നി​യ​മ​ലം​ഘ​ക​രെ യാ​ത്രാ​രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് അ​വ​രു​ടെ ന​യ​ത​ന്ത്ര കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി.