അ​ബു​ദാ​ബി സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ശ​നി​യാ​ഴ്ച
Friday, December 9, 2022 6:07 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യു​ടെ മ​ണ്ണി​ൽ 44-ാം വ​യ​സി​ലേ​ക്കു ക​ട​ക്കു​ന്ന സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​ബ​ർ 10ന് ​വൈ​കി​ട്ട് 7ന് ​അ​ബു​ദാ​ബി സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ ജോ​യ​ൽ റാ​ണി, ഇ. ​ക്വാ​ശ്വെ​ൽ, ജോ​ണ്‍ ഗോ​സ്, അ​ല​ൻ ജാ​ക്സ​ണ്‍, തോ​മ​സ് ഐ​പ്പ്, രാ​ജ​ൻ ഡേ​വി​ഡ് തോം​സ​ണ്‍, അ​ഡ്വ. സൂ​സ​ണ്‍ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ഇ​ട​വ​ക​യു​ടെ 40 അം​ഗ ഗാ​യ​ക​സം​ഘം ആ​ല​പി​ക്കും. കൂ​ടാ​തെ 30 അം​ഗ ജൂ​നി​യ​ർ ഗാ​യ​ക​സം​ഘ​വും ഗാ​നം ആ​ല​പി​ക്കും.

ഫോ​ർ പാ​ർ​ട്സ് ഹാ​ർ​മ​ണി​യു​ടെ മാ​ന്ത്രി​ക സ്പ​ർ​ശം വി​ളി​ച്ചൂ​തു​ന്ന പ്ര​ശ​സ്ത ക​രോ​ൾ സ​ർ​വീ​സി​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ച​ർ​ച്ചി​ന്‍റെ ചാ​പ്ലി​ൻ റ​വ. ക്രി​സ്റ്റ്യ​ൻ ട്രെ​യ്ന​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ബു​മു​റൈ​ഖ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​രോ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഇ​ട​വ​ക വി​കാ​രി റ​വ. ലാ​ൽ​ജി എം. ​ഫി​ലി​പ്പ് 050-4120123