കുവൈറ്റിൽ വാറ്റു കേന്ദ്രത്തിൽ റെയ്ഡ്
Tuesday, December 6, 2022 3:07 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: അൽ മുതലാ ഏരിയയിൽ ഒരു സംഘം ഇന്ത്യൻ തൊഴിലാളികൾ നടത്തുകയായികരുന്ന വാറ്റുകേന്ദ്രത്തിൽ ആഭ്യന്തര വകുപ്പ് നടത്തിയ റെയ്‌ഡിൽ 2000 കാർട്ടൂണുകളിലും നിരവധി ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തു നശിപ്പിച്ചതായി അറബ് ടൈംസ് റിപ്പോർട് ചെയ്തു.

ദിവസേന 500 ബോട്ടിൽ മദ്യം ഇവിടെ ഉത്പാദിപ്പിച്ചു വില്പന നടത്തിവരുന്നതായി അധികൃതർ അറിയിച്ചു. വാറ്റിലേർപ്പെട്ടിരുന്നവരെ ഉപകരണങ്ങളടക്കം അറസ്റ്റ് ചെയ്തു. മേജർ ജനറൽ അബ്ദുല്ല അൽ റജീബിന്‍റെ ഉത്തരവ് പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ വാറ്റ്‌ കേന്ദ്രത്തിൽ കാമ്പ് ചെയ്യുന്നുണ്ട്.