പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21
Sunday, December 4, 2022 7:15 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി​പ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 2022-23 വ​ർ​ഷ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് മു​ഴു​വ​ൻ കോ​ഴ്സ് കാ​ലാ​വ​ധി​ക്കു​മാ​യി സ്കോ​ള​ർ​ഷി​പ്പ് അ​നു​വ​ദി​ക്കു​ക. 2022 ഡി​സം​ബ​ർ 21 ആ​ണ് അ​പേ​ക്ഷ​ക​ൾ അ​യ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

എ​ൻ ആ​ർ ഐ , ​പിഐ ഒ, ഒ​സിഐ ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ളി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും വി​ദേ​ശ​രാ​ജ്യ​ത്ത് പ​ഠ​നം ന​ട​ത്തി​യ​വ​ർ​ക്കും ഇ ​സി ആ​ർ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ ഇ​ന്ത്യ​യി​ലോ വി​ദേ​ശ​ത്തോ പ​ഠ​നം ന​ട​ത്തി​യ​വ​ർ​ക്കു​മാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 150 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലെ ബി​രു​ദ പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ക.

2022 ജൂ​ലൈ 31 നു 17 ​നും 21 നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് സ്കോാ​ള​ർ​ഷി​പ്പെ​ന്നും എം​ബ​സി അ​റി​യി​ച്ചു.