അബുദാബി മാർത്തോമാ യുവജനസഖ്യം ഓണാഘോഷം സംഘടിപ്പിച്ചു
Monday, September 19, 2022 9:32 PM IST
അനിൽ സി. ഇടിക്കുള
അബുദാബി: മാർത്തോമാ യുവജനസഖ്യം ഓണാഘോഷം സംഘടിപ്പിച്ചു. ഓണാവസന്തം 2022 എന്ന പേരിൽ മുസ്സഫ കമ്മ്യുണിറ്റി സെൻറ്ററിൽ വെച്ച് വിപുലമായ ഓണാഘോഷ പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചു. ദേവാലയ അങ്കണത്തിൽ കേരളത്തിലെ നാട്ടിൻപുറത്തെ അനുസ്മരിപ്പിക്കുന്ന ഓണച്ചന്തയും , അംഗങ്ങൾക്കായി വടം വലി മത്സരവും ക്രമീകരിച്ചിരുന്നു.

ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ ഇടവക സഹവികാരി റവ. അജിത്ത് ഈപ്പൻ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ. ജിജു ജോസഫ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഖ്യം ഗായകസംഘം ഓണപ്പാട്ടുകൾ പാടി. തിരുവാതിര, നാടൻ പാട്ടുകൾ, കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ എന്നിവ ശ്രദ്ധേയമായി..

യുവജനസഖ്യം സെക്രട്ടറി സാംസൺ മത്തായി , പ്രോഗ്രാം കൺവീനർ പ്രവീൺ പാപ്പച്ചൻ , ഡെന്നി ജോർജ് , തോമസ് എൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സഖ്യം വൈസ് പ്രസിഡന്‍റ് ജിനു രാജൻ, വനിതാ സെക്രട്ടറി അനിത ടിനോ, ട്രഷറർ ജേക്കബ് വർഗീസ്, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.