മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ ഗോ​പി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, August 1, 2022 8:27 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മെ​ട്രോ വാ​ർ​ത്ത ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ആ​ർ. ഗോ​പി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള പ്ര​സ് ക്ല​ബ്, കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.

ദീ​പി​ക, മം​ഗ​ളം, കേ​ര​ള കൗ​മു​ദി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന്യൂ​സ് എ​ഡി​റ്റ​റും കേ​ര​ള​കൗ​മു​ദി​യി​ൽ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റു​മാ​യി​രു​ന്ന ഗോ​പീ​കൃ​ഷ്ണ​ൻ, തി​ള​ക്ക​മാ​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. . ഗോ​പി​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും ക​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കേ​ര​ള പ്ര​സ്‌​സ് ക്ല​ബ്, കു​വൈ​റ്റ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.