കേളി അൽഖർജ് ഏരിയ ഓ എം ഹംസ അനുശോചന യോഗം ചേർന്നു
Friday, July 29, 2022 9:34 PM IST
റിയാദ്: ഹൃദ്രോഗത്തെ തുടർന്ന് മരണമടഞ്ഞ കേളി അൽഖർജ് ഏരിയ വൈസ് പ്രസിഡന്‍റും രക്ഷാധികാരി സമിതി അംഗവുമായിരുന്ന ഓ എം ഹംസയുടെ വിയോഗത്തിൽ കേളി അൽഖർജ് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.

ഹരീഖ് യൂണിറ്റിൽ ചേർന്ന അനുശോചന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ഷബി അബ്ദുൽ സലാം അനുശോചന പ്രമേയം അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, റഫീഖ് പാലത്ത്, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, പ്രസിഡൻറ് സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി അംഗം മണികണ്ഠ കുമാർ, ജോയിൻ ട്രഷറർ ജയൻ പെരുനാട്, ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ നാസർ പൊന്നാനി, ഏരിയ കമ്മിറ്റി അംഗങ്ങളായ റഹീം ശൂരനാട്, ഡേവിഡ് രാജ്, രാമകൃഷ്ണൻ, ബിനോയ് തോമസ്, ശ്രീകുമാർ, സജീന്ദ്രബാബു, തിലകൻ, കെഎംസിസി ഹരീഖ് പ്രസിഡൻറ് ശിഹാബ് ബദിയ, എന്നിവർ ഓ എം ഹംസക്ക് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.