ദുബായ് മാർത്തോമ്മ യുവജന സഖ്യം സുവർണ ജൂബിലി ജൂലൈ മൂന്നിന്
Friday, July 1, 2022 8:55 PM IST
അനിൽ സി. ഇടിക്കുള
ദുബായ് : മാർത്തോമ യുവജനസഖ്യത്തിന്‍റെ സുവർണ ജൂബിലിയുടെയും 2022-23 വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജൂലൈ മൂന്നിനു (ഞായർ) രാവിലെ 11നു ദുബായ് മാർത്തോമാ ഇടവകയിൽ നടക്കും.

സഭയുടെ തിരുവനന്തപുരം -കൊല്ലം , കൊട്ടാരക്കര ഭദ്രസന അധ്യക്ഷൻ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനകർമം നിർവഹിക്കും. ടി.എൻ. പ്രതാപൻ എംപി മുഖ്യഥിതിധിയായിരിക്കും.