കേ​ളി ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, July 1, 2022 12:32 AM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കേ​ര​ള​സ​ഭ​യെ കു​റി​ച്ച് ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ലോ​ക കേ​ര​ള​സ​ഭ​യെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന നി​ര​വ​ധി കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ള്ള സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യാ​ണ് കേ​ളി ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന്ധ​ലോ​ക കേ​ര​ള സ​ഭ-​പ്ര​ച​ര​ണ​വും യാ​ഥാ​ർ​ഥ്യ​വും’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റം ബ​ത്ഹ​യി​ലെ ക്ലാ​സ്‌​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജൂ​ലൈ 11, തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും.

പ​രി​പാ​ടി​യി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ൾ, റി​യാ​ദി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ലോ​ക കേ​ര​ള​സ​ഭ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കും.