കല കുവൈറ്റ്‌: നായനാർ അനുസമരണവും ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു
Monday, May 23, 2022 11:04 AM IST
കുവൈറ്റ്‌ സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ നായനാർ അനുസ്മരണവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്‍റർ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന പരിപാടിയിൽ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി സഖാവ് ഇ കെ നായനാർ അനുസ്മരണ യോഗവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനവും കലയുടെ മുൻ ജനറൽ സെക്രട്ടറി ടി കെ സൈജു നിർവഹിച്ചു .

സഖാവ് ഇ കെ നായനാരുടെ ഉപദേശ നിര്‍ദേശങ്ങളാണ് കല കുവൈറ്റ് എന്ന സംഘടനയെ ഇന്നു കാണുന്ന തരത്തിലുള്ള വളര്‍ച്ചയിലേക്കെത്തിച്ചതെന്നും , തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രവാസ സൗഹൃദ സർക്കാരായ ഇടുതുപക്ഷത്തിന്‍റെ വിജയത്തിന് വേണ്ടി പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്നും ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പ്രവീൺ പി വി അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആയി കല കുവൈറ്റ് മുൻ പ്രസിഡന്റ് സുഗതകുമാറിനെ തിരഞ്ഞെടുത്തു. കല കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ്, കല കുവൈറ്റ്‌ മുൻ ഭാരവാഹി ടി വി ഹിക്മത്, പ്രവീൺ (കേരള അസോസിയേഷൻ ), സത്താർ കുന്നിൽ (ഐഎംസിസി ) എന്നിവർ സംസാരിച്ചു . കല കുവൈറ്റ് ട്രഷറർ അജ്നാസ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ബാസിയ സി യൂണിറ്റ് മെമ്പർ മജിത് ചമ്പക്കരക്കും ജലീബ് എ യൂണിറ്റ് മെമ്പർമാരായ സുലൈമാൻ രാജനും അദ്ദേഹത്തിന്റെ ഭാര്യ ജമീല രാജനും ഉള്ള ഉപഹാരം കല ആക്റ്റിങ് പ്രസിഡന്റ്‌ ശൈമേഷ് കല ജനറൽ സെക്രട്ടറി ജെ സജിയും കൈമാറി. സുഗതകുമാർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

https://we.tl/t-CDAE57LnL4
WeTransfer - Send Large Files & Share Photos Online - Up to 2GB Free