എന്‍എസ്എസ് കുവൈറ്റിനു പുതിയ നേതൃത്വം
Tuesday, May 17, 2022 1:05 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പ്രതാപ് ചന്ദ്രൻ (പ്രസിഡന്‍റ്), സന്ദീപ് പിള്ള (വൈസ് പ്രസിഡന്‍റ്), കാർത്തിക് നാരായണൻ (ജനറൽ സെക്രട്ടറി), ശ്യാം നായർ (ജോയിൻ സെക്രട്ടറി), അശോക് കുമാർ (ട്രഷറർ), രാജേഷ് കുമാർ (ജോയിന്‍റ് ട്രഷറർ) എന്നിവരെയും അനീഷ് പി.എസ്. (വെല്‍ഫെയര്‍ കണ്‍വീനര്‍), നവീന്‍ ജി നായര്‍ (വെല്‍ഫെയര്‍ ജോയിന്‍റ് കണ്‍വീനര്‍), സുജിത്ത് സുരേശന്‍ (മീഡിയ-ഐറ്റി കണ്‍വീനര്‍), നിഷാന്ത് മേനോന്‍ (ഐടി ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

എന്‍എസ്എസ് കുവൈറ്റ് വനിതാസമാജം കണ്‍വീനറായി കീര്‍ത്തി സുമേഷിനെയും ജോയിന്‍റ് കൺവീനറായി വർഷ ശ്യാംജിത്തിനെയും തെരഞ്ഞെടുത്തു. ബൈജു പിള്ള, എ.പി. ജയകുമാര്‍, സജിത്ത് സി. നായര്‍ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍.