അബുദാബി ഹിന്ദു സമൂഹം പ്രത്യേക പ്രാർഥന നടത്തി
Saturday, May 14, 2022 9:25 AM IST
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലിഫ ബിൻ സയിദ് ‌അൽ നഹ്യാന്‍റെ വേർപാടിൽ അബുദാബിയിലെ ഹിന്ദു സമൂഹം പ്രത്യേക പ്രാർഥന നടത്തി. ബാപ്സ് ടെന്പിളിൽ നടന്ന പ്രാർഥനക്ക് സ്വാമി നാരായണൻ സൻസ്ത നേതൃത്വം നൽകി.

ഞങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയുടെ വേർപാടിൽ രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങൾക്കും ലോകത്തിനും ഉണ്ടായ ദുഃഖത്തിൽ ഞങ്ങൾ അഗാധമായി പ്രാർഥിക്കുന്നതായി - സ്വാമിനാരായൺ സൻസ്ത പറഞ്ഞു.

"അദ്ദേഹത്തിന്‍റെ നേതൃത്വം രാജ്യത്തെ സമാധാനത്തിന്‍റേയും സമൃദ്ധിയുടെയും ഭവനമായും ഐക്യത്തിന്‍റേയും സഹിഷ്ണുതയുടെയും വിളക്കുമാടമാകാൻ പ്രചോദിപ്പിച്ചു. വരും ദിവസങ്ങളിൽ ബാപ്‌സ് ഹിന്ദു മന്ദിറിലും എല്ലാ ഭക്തരുടെയും വീടുകളിലും പ്രത്യേക പ്രാർഥനകൾ നടത്തുമെന്നും സ്വാമി നാരായൺ പ്രസ്താവനയിൽ പറഞ്ഞു.