കുവൈറ്റ്‌ മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു
Sunday, January 16, 2022 4:09 PM IST
കുവൈറ്റ്‌ : സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക, ഇടവകദിനം ആഘോഷിച്ചു. മഹാ ഇടവക വികാരി ഫാ. ജിജു ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി ജോൺ പി. ജോസഫ്‌ സ്വാഗതവും, കൺവീനർ ജേക്കബ്‌ റോയ്‌ നന്ദിയും രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, എൻ.ഈ.സി.കെ. സെക്രട്ടറി റോയ്‌ യോഹന്നാൻ, സഭാ മനേജിംഗ്‌ കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്‌, ഭദ്രാസന കൗൺസിലംഗം എബ്രഹാം അലക്സ്‌, പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി ജീൻ രാജാ വർഗീസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.


നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ 60 വയസ് തികഞ്ഞ സീനിയർ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ചും, ഇടവകയിൽ 25 വർഷം അംഗത്വം പൂർത്തിയാക്കിയവർക്കും, 10, 12 ക്ളാസുകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കും മെമെന്‍റോ നൽകിയും ആദരിച്ചു.

സലിം കോട്ടയിൽ