സാം പൈനുംമുടിനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി
Sunday, January 16, 2022 4:04 PM IST
കുവൈറ്റ് സിറ്റി: നാൽപത്തിരണ്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റിന്റെ സ്ഥാപകാംഗവും കുവൈറ്റ് ഇന്ത്യക്കാരുടെ ചരിത്രകാരനും ലോക കേരളാ സഭംഗവും, വിവിധ കാലങ്ങളിൽ സംഘടനയുടെ ഉപദേശക സമതിയംഗമായും നിലവിൽ നിയമ സഹായ സെൽ കൺവീനറും യൂണിറ്റ് ഒന്നിലെ അംഗവും കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആലപ്പുഴ പൈനുംമൂട് സ്വദേശി സാം പൈനുംമൂടിന് ഫോക്കസ് കുവൈറ്റ് സൂമിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.

പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻഭാരവാഹികളായ ജമാലുദ്ദീൻ, ബിനു മാത്യൂ, സാം തോമസ്, ബിജി സാമുവൽ ,ഉപദേശക സമതി അംഗങ്ങളായ സലിം രാജ്, മുഹമ്മദ് ഇക്ബാൽ, യൂണിറ്റ് ഭാരവാഹികളായ റെജികുമാർ ,ഷിബു സാമുവൽ, മനോജ് കലാഭവൻ.കേന്ദ്ര ഭാരവാഹികളായ പ്രശോബ് ഫിലിപ്പ്, തമ്പിലൂക്കോസ്, സി.ഒ. കോശി .സന്തോഷ് വി തോമസ്, പതിനാറു യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം രതീഷ് കുമാർ സാമിന് കൈമാറി. സാം മറുപടി പ്രസംഗം നടത്തി.

സലിം കോട്ടയിൽ