നിർബന്ധിത ക്വാറന്‍റൈൻ നിബന്ധന പിൻവലിക്കണം: ഓവർസീസ് എൻസിപി
Thursday, January 13, 2022 6:17 PM IST
കുവൈറ്റ് സിറ്റി: വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം നൽകി.

ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ തുല്യതയുടേയും ജീവിക്കാനുള്ള അവകാശത്തിന്‍റേയും ലംഘനമാണ് പുതിയ നിബന്ധനകൾ .ആയതിനാൽ അടിയന്തരമായി ഈ നിബന്ധനകൾ പിൻവലിക്കണം.

കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്നു വരുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന എയർ സുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ഈ വിഷയത്തിലും സർക്കാർ പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ജീവ് സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സലിം കോട്ടയിൽ