കോ​വാ​ക്സി​ൻ: ഇ​ന്ത്യ​ൻ എം​ബ​സി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ചു
Wednesday, November 24, 2021 7:42 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ചു കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യി കു​വൈ​ത്ത് അ​ധി​കാ​രി​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ ഡ്രൈ​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രും ചെ​യ്യാ​ത്ത​വ​രും ഗൂ​ഗി​ൾ ഫോം ​വ​ഴി ഓ​ണ്‍​ലൈ​നാ​യി പൂ​രി​പ്പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം (https://forms.gle/ce3b9ETGJAeTJZku9). കോ​വാ​ക്സി​ന് അം​ഗീ​കാ​രം സം​ബ​ന്ധ​മാ​യ പു​തി​യ അ​പ്ഡേ​റ്റു​ക​ൾ എം​ബ​സി വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് വ​ഴി​യും ല​ഭി​ക്കു​മെ​ന്ന് എം​ബ​സി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ