ചർച്ചാ സദസ് സംഘടിപ്പിച്ചു
Tuesday, October 19, 2021 1:30 PM IST
ജിദ്ദ : വിദ്വേഷ പ്രചാരണവും സംഘപരിവാർ അജണ്ടയും എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരിക വേദി, ജിദ്ദയിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു.

"വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക" എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം വെൽഫെയർ പാർട്ടി നടത്തിവരുന്ന കാന്പയിനിന്‍റെ ഭാഗമായി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തിക്കൊണ്‌ടാ‌യിരുന്നു സംഗമം.

പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്‍റ് റഹിം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. പ്രവാസി വൈസ് പ്രസിഡന്‍റ് നിസാർ ഇരിട്ടി, കെഎംസിസി പ്രതിനിധി അബൂബക്കർ അരിമ്പ്ര ,
തനിമ ജിദ്ദ പ്രതിനിധി സഫറുള്ള മുല്ലോളി, ഒ ഐ സി സി പ്രതിനിധി സക്കീർ മാസ്റ്റർ, ഇസ്ലാഹി സെന്‍റർ പ്രതിനിധി പ്രിൻസ്വാദ്, സിജി ജിദ്ദാ ചാപ്റ്റർ പ്രതിനിധി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശേരി സ്വാഗതം ആശംസിച്ചു. പ്രവാസി വൈസ് പ്രസിഡന്‍റ് ഉമ്മർ ഫാറൂഖ് നന്ദി പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ