പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​റു​മാ​സ​ത്തെ കാ​യി​ക മ​ൽ​സ​ര​ങ്ങ​ളു​മാ​യി എം​ഇ​എ​സ് അ​ലൂം​നി
Thursday, October 7, 2021 11:06 PM IST
ദോ​ഹ: പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​യി​ക മ​ൽ​സ​ര​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം​ഇ​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ലൂം​നി.

ഒ​ക്ടോ​ബ​ർ 8ന് ​ആ​രം​ഭി​ക്കു​ന്ന സി​റ്റി എ​ക്സ്ചേ​ഞ്ച് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റോടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന് അ​ലും​നി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ൽ​സ​രം 5 ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. ന​വം​ബ​ർ 5 നാ​യി​രി​ക്കും കാ​ൽ​പ​ന്തു​ക​ളി​യു​ടെ ക​ലാ​ശ​ക്കൊ​ട്ട്.

ന​വം​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ൽ​സ​രം, ഫെ​ബ്ര​വ​രി​യി​ൽ ന​ട​ക്കു​ന്ന വോ​ളി​ബോ​ൾ, ത്രോ ​ബോ​ൾ, ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ ​സ്പോ​ർ​ട്സ്, ബാ​റ്റ് മി​ന്‍റ​ണ്‍ എ​ന്നി​വ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​ധാ​ന കാ​യി​ക പ​രി​പാ​ടി​ക​ൾ.

എം​ഇ​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ലൂം​നി പ്ര​സി​ഡ​ന്‍റ്് ഷ​ഹീ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി, ടൂ​ർ​ണ​മെ​ന്‍റ് ചീ​ഫ് നി​ഹാ​ദ് അ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ ഹ​മീ​ദ്, ടൂ​ർ​ണ​മെ​ന്‍റ്് ടൈ​റ്റി​ൽ സ്പോ​ണ്‍​സ​റാ​യ സി​റ്റി എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​നി​ബ് ശം​സു​ദ്ധീ​ൻ, മ​റ്റു പ്രാ​യോ​ജ​ക​രാ​യ ത​ല​ബാ​ത് ഖ​ത്ത​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫ്രാ​ൻ​സി​സ്കോ മി​ഗു​ൽ ഡി​സൂ​സ, സാ​വോ​യ് ഇ​ൻ​ഷ്യൂ​റ​ൻ​സ് സി​ഇ​ഒ ജെ​റി ബ​ഷീ​ർ, തെ​ല​ങ്കാ​ന ഫു​ഡ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ ബു​യാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഫ്സ​ൽ കി​ല​യി​ൽ