ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തു നേ​തൃ​ത്വം
Sunday, September 26, 2021 9:18 PM IST
അ​ബു​ദാ​ബി : ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 43-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൻ.​പി മു​ഹ​മ്മ​ദ​ലി(​പ്ര​സി​ഡ​ന്‍റ), ര​ഞ്ച​ൻ ജേ​ക്ക​ബ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൻ.​കെ.​രാ​ജീ​വ​ൻ (ട്ര​ഷ​റ​ർ), കെ.​എ​ച്ച്. അ​ക്ബ​ർ, കെ.​എം.​ഇ​ല്യാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ) , അ​ഡ്വ. അ​ൻ​സാ​ർ താ​ജ് (ജോ. ​സെ​ക്ര​ട്ട​റി), ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ല​പ്പു​ഴ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു മു​ൻ പ്ര​സി​ഡ​ന്‍റ് സു​ബാ​ഷ് ച​ന്ദ​ബോ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു . ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​പി ജോ​ണ്‍​സ​ണ്‍, ഇ​ന്ദി​രാ​ഗാ​ന്ധി റി​സ​ർ​ച് വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ർ.​വി.​മു​ഹ​മ്മ​ദ് കു​ട്ടി. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി മൂ​സ ടി. ​എ​ട​പ്പ​നാ​ട്ട്, ഇ ​കെ ന​സീ​ർ, ശു​ക്കൂ​ർ ചാ​വ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള