ജി​ദ്ദ പാ​ന്തേ​ഴ്സ് സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:16 PM IST
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യ​യു​ടെ തൊ​ണ്ണൂ​റ്റി ഒ​ന്നാ​മ​ത് ദേ​ശി​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ പാ​ന്തേ​ഴ്സ് ക്ല​ബ് വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഹ​റാ​സാ​ത് വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ക്ക് മു​റി​ച്ചും സൗ​ദി​യു​ടേ​യും ഇ​ന്ത്യ​യു​ടേ​യും ദേ​ശി​യ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു​മാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ബാ​ന്‍റ് വാ​ദ്യ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.

വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. കെ.​എ​ൻ.​എ ല​ത്തീ​ഫ്, ഷാ​ഹി​ദ് ക​ള​പ്പു​റ​ത്ത്, അ​ഷ്റ​ഫ് ആ​ല​ങ്ങാ​ൻ, സ​മീ​ർ കു​ഞ്ഞ, നൗ​ഷാ​ദ് ബാ​വ, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ന​വാ​സ് സി.​പി, ഇം​താ​ദ്, സ​മീ​ർ ക​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​റാ​ജ് പി​കെ