കുവൈറ്റിൽ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ്‌ ഇളവ് റദ്ദു ചെയ്തു
Thursday, September 23, 2021 7:43 PM IST
കുവൈറ്റ് സിറ്റി : രാജ്യത്തു പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഫീസ്‌ ഇളവ് നല്‍കില്ലെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

കോവിഡ് പാശ്ചാത്തലത്തില്‍ നേരത്തെ 25 ശതമാനം ഫീസിളവു വരെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫാണ് പ്രഖ്യാപിച്ചത്.

കോവിഡ് ആരംഭത്തിൽ അടച്ചിട്ട വിദ്യാലയങ്ങളാണ് ഏകദേശം ഒന്നര വർഷത്തിനു ശേഷം തുറക്കുന്നത്. കർശന മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂളുകൾ പ്രവർത്തിക്കുക. സ്കൂളുകളിലെ റഗുലർ ക്ലാസുകൾക്ക് സെപ്റ്റംബർ 26 നു തുടക്കം കുറിക്കും.

സലിം കോട്ടയിൽ