കുവൈറ്റിൽ ക്വാറന്‍റൈൻ ദിനങ്ങൾ കുറയ്ക്കുവാന്‍ ആലോചന
Saturday, September 18, 2021 1:09 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ദി​ന​ങ്ങ​ൾ കു​റ​യ്ക്കു​വാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ടു ചെ​യ്തു.

നി​ല​വി​ൽ കു​വൈ​റ്റി​ലേ​ക്ക് വ​രു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ് മു​ക്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നും നി​ർ​ബ​ന്ധ​മാ​ണ്. ക്വാ​റ​ന്‍റൈ മൂ​ന്നു ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ സ്വ​ന്തം ചെ​ല​വി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ അ​വ​സാ​നി​പ്പി​ക്കാം.

കോ​വി​ഡി​ന്‍റെ തീ​വ്ര​ത​യും അ​പ​ക​ടാ​വ​സ്ഥ​യും രാ​ജ്യ​ത്ത് കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​യും ആ​രോ​ഗ്യ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ണ​മാ​യും ന​ല്‍​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ കു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ള്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​ഠി​ച്ചു​കൊ​ണ്ടി​രു​ക്കു​ക​യാ​ണെ​ന്നും ഉ​ട​ന്‍ ഈ ​വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ