വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ 31 വ​നി​ത​ക​ൾ ദു​ബാ​യ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സേ​ന​യി​ൽ
Sunday, September 12, 2021 9:26 PM IST
ദു​ബാ​യ് : ഷാ​ർ​പ്പ് ഷൂ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ 31 വ​നി​താ കേ​ഡ​റ്റു​ക​ൾ ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫ​സ്റ്റ് റെ​സ്പൊ​ണ്‍​ഡെ​ർ ഫോ​ഴ്സി​ൽ ചു​മ​ത​ല​യേ​റ്റു. ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ളെ ഈ ​വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ക്കു​ന്ന​ത്.

സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക, ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും എ​തി​രാ​ളി​ക​ളെ വെ​ടി​വ​യ്ക്കു​ക, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​ർ​ത്തി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ൽ അ​തി​വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സേ​ന​യു​ടെ ഈ ​പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലേ​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള