ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​വൈ​റ്റി​ലേ​ക്കു​ള്ള യാത്രാ വി​മാ​ന​ങ്ങ​ൾ ഓ​ഗ​സ്റ്റ് 10 വ​രെ റ​ദ്ദാ​ക്കി
Thursday, July 29, 2021 11:20 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​വൈ​റ്റി​ലേ​ക്കു​ള്ള യാത്രാ വി​മാ​ന​ങ്ങ​ൾ ഓ​ഗ​സ്റ്റ് പ​ത്ത് വ​രെ റ​ദ്ദാ​ക്കി​യാ​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യ സ​ർ​ക്കു​ല​ർ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കി.

ഇ​ന്ത്യ അ​ട​ക്ക​മു​ള്ള അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള സ​ർ​വീ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് റ​ദ്ദു ചെ​യ്ത​താ​യി ജ​സീ​റ എ​യ​ർ​വേ​സ് അ​റി​യി​ച്ചു. ദേ​ശീ​യ വി​മാ​ന ക​ന്പി​നി​യാ​യ കു​വൈ​റ്റ് എ​യ​ർ​വേ​സും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി വാ​ർ​ത്ത​ക​ളു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ച ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ബു​ക്കിം​ഗ് റ​ദ്ദാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ