പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്റർ അനുശോചിച്ചു
Friday, May 7, 2021 4:48 PM IST
മസ്കറ്റ് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വേർപാടിൽ പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്റർ അനുശോചിച്ചു. ജാതി മത വ്യത്യാസമില്ലാതെ സമൂഹ നന്മക്കായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു മെത്രാപ്പൊലീത്ത എന്നു ഓൺലൈനിൽ കൂടിയ യോഗം വിലയിരുത്തി.

ബിജു ജേക്കബ് വെണ്ണിക്കുളം , ഷാജി മാത്യ , അജിത് കുമാർ , അഹമ്മദ് സാലി എന്നിവർ പ്രസംഗിച്ചു.