മാവേലിക്കര സ്വദേശി കുവൈറ്റിൽ നിര്യാതനായി
Thursday, April 15, 2021 7:20 PM IST
കുവൈറ്റ് സിറ്റി: മാവേലിക്കര സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മാവേലിക്കര തെക്കേക്കര മടത്തിൽ വീട്ടിൽ പ്രമോദ്കുമാർ (46) ആണ് മരിച്ചത്. പിതാവ്: ഭാസ്കരൻ പിള്ള. മാതാവ്: പത്മാക്ഷി അമ്മ. ഭാര്യ: കവിത നായർ. മക്കൾ: ആരതി, അഭിനവ്, അഭിനന്ദ്. ഗൾഫ് നാഷൻസ് ഫോർ കണ്‍സ്ട്രക്ഷൻ മെറ്റീരിയൽ കന്പനിയിൽ സീനിയർ അക്കൗണ്ടന്‍റായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ