മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി
Monday, April 12, 2021 3:48 PM IST
കുവൈറ്റ്‌ സിറ്റി : ചെങ്ങന്നൂർ മുളക്കുഴ സ്വദേശി അഭിലാഷ് ഉമ്മൻ തോമസ് (40 ) ഏപ്രിൽ 11 ഞാറാഴ്ച്ച വൈകിട്ട് കുവൈറ്റിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ദിവസങ്ങളായി അമീരീ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം ഉണ്ടായി മരണമടയുകയായിരുന്നു.എം ടെക് ബിരുദധാരി ആയിരുന്ന അഭിലാഷ് കുവൈറ്റിൽ നെറ്റ്‌വർക്കിംഗ് എഞ്ചിനീറായി ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റ്‌ ഇംഗ്ലീഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ (ഇഎൽസി) ചർച്ച് സഭാംഗവും നാട്ടിൽ മുളക്കുഴ സെന്‍റ് തോമസ് മാർത്തോമ ചർച്ച് അംഗവുമായിരുന്നു. കുടുംബം കുവൈത്തിലുണ്ട്.

ഭാര്യ : ബിന്ദു കോര (ദീപ്തി). മക്കൾ : ഡാനിയേൽ, ഡേവിഡ്. സംസ്കാരം ഏപ്രിൽ 12 തിങ്കളാഴ്ച്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സുലൈബിഖാത്ത് സെമിത്തേരിയിൽ ഉച്ചക്ക് 1.30 -നു നടത്തും.

റിപ്പോർട്ട് : സലിം കോട്ടയിൽ