വിശ്വാസ ലംഘനത്തിനുള്ള ശിക്ഷകള്‍ വ്യക്തമാക്കി യുഎഇ
Sunday, April 11, 2021 4:54 PM IST
ദുബായ് : വിശ്വാസ ലംഘനത്തിനുള്ള ശിക്ഷകള്‍ വ്യക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സമൂഹത്തില്‍ നിയമപരമായ അവബോധം വളര്‍ത്തുന്നതിനുള്ള ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷന്‍ ശിക്ഷകളെ കുറിച്ച് പ്രചാരണം നടത്തുന്നത്.

പ്രോസിക്യൂഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഫെഡറല്‍ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 404നെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ''ആരെങ്കിലും പണമോ , ബില്ലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കൈമാറ്റം ചെയ്യാനാകുന്ന സ്വത്തുവകകൾ എന്നിവ തട്ടേയെടുക്കുകയോ , ദുരുപയോഗം ചെയ്യുകയോ ചെയ്താൽ കുറ്റകൃത്യം ചെയ്യുന്നവർക്ക് തടവിവോ പിഴയോ ശിക്ഷയായി നൽകും. ഇതനുസരിച്ചു സംയുക്ത സംരംഭത്തിലെ പങ്കാളി, ഉടമയുടെ സ്വത്ത് സംബന്ധിച്ച ഔദ്യോഗിക കാര്യസ്ഥൻ, ഉടമയുടെ താല്പര്യത്തിനായി പ്രവർത്തിച്ച് അതിനായി പ്രതിഫലം പറ്റിയ വ്യക്തി എന്നിവരെ പ്രോക്സി നിയമത്തിൽ ഉൾപ്പെടുത്തിയതായും , പ്രോക്സികൾ ഉടമയെ വഞ്ചിച്ചാൽ വിശ്വാസ ലംഘനത്തിനുള്ള വകുപ്പിൽ പെടുത്തി ശിക്ഷകൾക്കു വിധേയമാക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

റിപ്പോർട്ട് :അനിൽ സി ഇടിക്കുള