കുവൈറ്റിൽ ബാങ്കുകളുടെ പ്രവർത്തനസമയം രണ്ടു വരെ
Friday, March 5, 2021 7:14 PM IST
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെതുടർന്ന് ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചകഴിഞ്ഞു രണ്ടു വരെ ആയിരിക്കുമെന്ന് കുവൈറ്റ് ബാങ്ക് അസോസിയേഷൻ അറിയിച്ചു.

ഇതു സംബന്ധിച്ച സർക്കുലർ ബാങ്കുകള്‍ക്ക് അയച്ചതായും താമസ മേഖലയിയും വാണിജ്യ വ്യാവസായിക മേഖലയിലും സ്ഥിതിചെയ്യുന്ന ബാങ്കുകൾ വൈകുന്നേരങ്ങളിൽ പ്രവർത്തിക്കില്ലെന്നും ബാങ്ക് അസോസിയേഷൻ പറഞ്ഞു. കർഫ്യൂ കാലയളവിൽ ബാങ്കുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രമായി പരിമിതപ്പെടുത്തും.

റിപ്പോർട്ട്: സലിം കോട്ടയിൽ