40 വ​യ​സി​നു മു​ക​ളി​ലു​ള്ള റ​സി​ഡ​ന്‍റ്സ് വി​സ​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും
Wednesday, March 3, 2021 11:35 PM IST
ദു​ബാ​യ് : 40 വ​യ​സി​നു മു​ക​ളി​ലു​ള്ള റ​സി​ഡ​ന്‍റ്സ് വി​സ​ക്കാ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​ന്ന് മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി അ​റി​യി​ച്ചു.

യു​എ​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള റ​സി​ഡ​ന്‍റ്സ് വി​സ​ക്കാ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​എ​ച്ച്എ​യു​ടെ ആ​പ്പ് മു​ഖേ​ന​യോ, 800 342 എ​ന്ന ന​ന്പ​റി​ലൂ​ടെ, കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടോ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നാ​കു​മെ​ന്ന് ഹെ​ൽ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റ്റു എ​മി​റേ​റ്റു​ക​ളി​ലെ വി​സ​യു​മാ​യി ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന 60 വ​യ​സി​നു​മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കും ദു​ബാ​യി​ൽ നി​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ, കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ, സു​പ്ര​ധാ​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കും വാ​ക്സി​നേ​ഷ​ന് വേ​ണ്ടി ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള