ഒഎന്‍സിപി കുവൈറ്റ് അനുശോചിച്ചു
Saturday, February 27, 2021 4:33 PM IST
കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് എക്സിക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തക യുമായ സൂസൻ ജോസിന്റെ ഭർത്താവും,കോട്ടയം ജില്ല - ഈരാറ്റുപേട്ട
പാമ്പാടി കുന്നേൽ മാങ്കുഴിയിൽ മത്തായിയുടെ മകനുമായ ജോസ് കുട്ടിയുടെ ആകസ്മിക നിര്യാണത്തിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേ രിയും അനുശോചനം രേഖപ്പെടുത്തി.

മൃതസംസ്കാര ചടങ്ങ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട സെന്‍റ് ഡോമിനിക് ദേവാലയത്തിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കും ജിനു (ദുബായ് ), ജിന്‍റോ എന്നിവർ പരേതന്‍റെ മക്കളാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ