യുഎഇ പോലീസ് പുതിയ റോഡ് സുരക്ഷ കാന്പയിൻ പുറത്തിറക്കി
Friday, January 15, 2021 9:42 PM IST
അബുദാബി: യുഎഇ പോലീസ് പുതിയ റോഡ് സുരക്ഷ കാന്പയിൻ പുറത്തിറക്കി. ഇതനുസരിച്ച് റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ദീർഘദൂര യാത്ര തുടങ്ങുന്നതിനോ ഹൈവേകളിൽ വാഹനമോടിക്കുന്നതിനോ മുന്പോ വാഹനമോടിക്കുന്നവർ ടയറുകളുടെ അവസ്ഥ പരിശോധിക്കണമെന്ന് അബുദാബി ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. മോശം ടയറുകൾ ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് വലിയ അപകടമാണ്.

കേടായതോ പഴകിയതോ ആയ ടയറുകളുപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളുമാണ് ഇനി മുതൽ നേരിടേണ്ടിവരിക. മാത്രവുമല്ല ഒരാഴ്ച വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അതിനാൽ ഗുണനിലവാരമുള്ള ടയറുകൾ ഉപയോഗിക്കാനും അവ എല്ലായ്പ്പോഴും നല്ല നിലയിലാണെന്ന് ഉറപ്പാക്കാനും പോലീസ് ഡ്രൈവർമാരെ ഉപദേശിച്ചു.