കുവൈറ്റിൽ 560 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 252 പേർക്ക് രോഗ മുക്തി
Friday, January 15, 2021 12:15 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 560 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 156 434 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,360 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,369,781 ആയി.ഇന്ന് 252 പേരാണു രോഗ മുക്തരായത്‌ .

150,061 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 5,427 പേരാണു ചികിൽസയിൽ കഴിയുന്നതായും 49 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


റിപ്പോർ‌ട്ട്: സലിം കോട്ടയിൽ