പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയദിനം ആചരിച്ചു
Thursday, January 14, 2021 2:55 PM IST
ദുബായ്: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയദിനം ആചരിച്ചു. ഗള്‍ഫ് കോര്‍ഡിനേഷന്‍ മീറ്റിംഗില്‍ ഡയറക്ടര്‍ ഫാ. ടെജി പുതുവീട്ടില്‍ക്കളം അധ്യക്ഷത വഹിച്ചു. 'ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുക' എന്ന പ്രവാസി ഭാരതീയ കണ്‍വന്‍ഷന്‍ 2021ന്റെ പ്രമേയത്തോടു ചേര്‍ന്നുനിന്നു പ്രവാസി അപ്പോസ്തലേറ്റ് തദ്ദേശീയമായ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വിപണിയിലെത്തിക്കാനുമുള്ള പരിശ്രമങ്ങള്‍ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

ജേക്കബ് കുഞ്ചെറിയ, മാത്യുനെല്ലുവേലില്‍, മനോജ് അലക്‌സ്, രാജേഷ് കൂത്രപ്പള്ളില്‍, ജോ കാവാലം, ഷെവലിയാര്‍ സിബി വാണിയപ്പുരക്കല്‍, തങ്കച്ചന്‍ പൊന്മങ്കല്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. എല്ലാവര്‍ഷവും ജനുവരി ഒമ്പതിനു പ്രവാസി ഭാരതീയദിനം പ്രത്യേകാഘോഷങ്ങളോടു കൂടി ആചരിക്കുവാനും യോഗം തീരുമാനിച്ചു. പ്രവാസക്ഷേമ പദ്ധതികള്‍ പ്രവാസികളിലേക്കു എത്തിച്ചേരുവാനും ക്ഷേമപദ്ധതികളുടെ പേരില്‍ കബളിക്കപ്പെടാതിരിക്കുവാനും പ്രവാസി അപ്പോസ്റ്റലേറ്റ് സഹായങ്ങള്‍ നല്‍കി വരുന്നു.