ഡോ. ​മോ​ഹ​ൻ തോ​മ​സി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മോ​ദ​ന പൂ​ച്ചെ​ണ്ട്
Wednesday, January 13, 2021 10:36 PM IST
ദോ​ഹ. ഡോ. ​മോ​ഹ​ൻ തോ​മ​സി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മോ​ദ​ന പൂ​ച്ചെ​ണ്ട് . പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ 2021 ജേ​താ​വും ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഖ​ത്ത​റി​ലെ പ്ര​വാ​സി പ്ര​മു​ഖ​നു​മാ​യ ഡോ. ​മോ​ഹ​ൻ തോ​മ​സി​ന് അ​നു​മോ​ദ​ന പൂ​ച്ചെ​ണ്ടു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ഡോ​ക്ട​ർ ന​ൽ​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ഡോ​ക്ട​ർ​ക്ക് ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​നു​മോ​ദ​ന പൂ​ച്ചെ​ണ്ടു​മാ​യെ​ത്തി​യ വി.​എ​സ്. നാ​രാ​യ​ണ​ൻ (ചെ​യ​ർ​മാ​ൻ), ശി​രീ​ഷ്കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), സു​രേ​ഷ് ക​രി​യാ​ട് (ജ​ന. സെ​ക്ര​ട്ട​റി), ജോ​ണ്‍ ഗി​ൽ​ബ​ർ​ട്ട് (ട്ര​ഷ​റ​ർ), ജ​ബി കെ ​ജോ​ണ്‍ (വൈ​സ്ചെ​യ​ർ​മാ​ൻ), കേ​ണ​ൽ ഡി.​പി. പി​ള്ള(​വൈ​സ് ചെ​യ​ർ​മാ​ൻ), വി​ദ്യ ര​ഞ്ജി​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഫാ​സി​ൽ ആ​ല​പ്പു​ഴ (യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ്), കാ​ജ​ൽ മൂ​സ (വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്്) എ​ന്നി​വ​ർ പ​റ​ഞ്ഞു.

റിപ്പോർട്ട്: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര