വാ​ർ​ത്താ​പ്ര​ക്ഷേ​പ​ണ​ത്തി​ൽ വ​ന്ന പി​ഴ​വ് അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി അ​ബ്ദു​ൾ​റ​ഹ്മാ​ൻ അ​ൽ മു​ത്തൈ​രി
Monday, January 11, 2021 10:04 PM IST
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കൂ​ന​യു​ടെ വാ​ർ​ത്താ​പ്ര​ക്ഷേ​പ​ണ​ത്തി​ൽ വ​ന്ന പി​ഴ​വ് അ​ന്വേ​ഷി​ക്കു​മെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ബ്ദു​ൾ​റ​ഹ്മാ​ൻ അ​ൽ മു​ത്തൈ​രി അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ ച​രി​ത്ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു രീ​തി​യി​ലും അം​ഗീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ത​രം തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കു​ന​യു​ടെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നേ​യും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വാ​ർ​ത്ത​ക​ൾ​ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ സ്രോ​ത​സാ​യ​തി​നാ​ൽ സൂ​ക്ഷ്മ​ത​യോ​ടെ​യും വി​ശ്വാ​സ്യ​ത​യോ​ടും സു​താ​ര്യ​ത​യോ​ടും കൂ​ടി മാ​ത്ര​മേ വാ​ർ​ത്ത​ക​ൾ ന​ൽ​കാ​റു​ള്ളൂ​വെ​ന്നും വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​ൻ നേ​രി​ട്ട് ഇ​ട​പെ​ട​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ