427 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 245 പേർക്ക് രോഗമുക്തി
Sunday, January 10, 2021 12:35 PM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് 427 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 153,900 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8.015 പരിശോധനകളാണ് നടന്നത്.

ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,319,646 ആയി.കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 942 ആയി. ഇന്ന് 245 പേരാണു രോഗ മുക്തരായത്‌ . 148,728 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,230 പേരാണു ചികിൽസയിൽ കഴിയുന്നതായും 51 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ