കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഭ​ര​ണ​ഘ​ട​നാദി​നം ആ​ഘോ​ഷി​ച്ചു
Saturday, November 28, 2020 12:26 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാദി​നം ആ​ഘോ​ഷി​ച്ചു. ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്നും നൂ​റു​ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ച്ച​മ​ർ​ത്ത​ലും അ​ടി​മ​ത്ത​വും അ​നു​ഭ​വി​ച്ച ഇ​ന്ത്യ​യെ പ്ര​ധാ​ന ശ​ക്തി​യാ​യി വീ​ണ്ടും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ച​ട്ട​ക്കൂ​ടാ​ണ് ഇ​തെ​ന്നും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു.‌‌

ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ന​വം​ബ​ർ 26 ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ടു​ക​ളെ സ്മ​രി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പി​താ​വ് ഡോ. ​അം​ബേ​ദ്ക​റെ സ്​​മ​രി​ക്കാ​ൻ ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സ​ന്ദേ​ശം ന​ൽ​കു​ന്ന ​വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു.ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രാ​ഴ്ച നീ​ളു​ന്ന ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ എം​ബ​സി​യി​ൽ ആ​രം​ഭി​ച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ