യുഎഇയിൽ കോവിഡ് ബാധിതർ 1,269; മൂന്ന് മരണം
Friday, November 20, 2020 8:18 PM IST
അബുദാബി: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം നവംബർ 20 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,269 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 156,523 ആയി ഉയർന്നു. ഇന്നു മൂന്ന് പേർ മരിക്കുക‍യും 840 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്ന് 129,558 പരിശോധനകളാണ് നടത്തിയത്. ഇതോടെ മൊത്തം പരിശോധനകളുടെ എണ്ണം 15.4 ദശലക്ഷം കവിഞ്ഞു. മൂന്നു പേർ കൂടി ഇന്നു മരിച്ചതോടെ രാജ്യത്തെ മരണനിരക്ക് 547 ആയി. 147,309 പേർ ഇതുവരെയായി രോഗമുക്തി നേടി. വിവിധ ആശുപത്രികളിലായി 8,667 പേർ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.