ഖത്തറിൽ കോവിഡ് ബാധിതർ 239; രോഗമുക്തി 223
Friday, November 20, 2020 7:54 PM IST
ദോഹ: ആരോഗ്യമന്ത്രാലയം നവംബർ 20 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 223 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 133,914 ആയി ഉയർന്നു. ഇന്നു മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. അതേസമയം മരണസംഖ്യ 288 ആയി തുടരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,630 പേർക്ക് പരിശോധന നടത്തി. ഇതോടെ മൊത്തം പരിശോധനകളുടെ 1,072,110 ആയി ഉയർന്നു. വിവിധ ആശുപത്രികളിലായി 2,739 പേർ ചികിത്സയിലാണ്. ഇതിൽ 408 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.