ഡോ. തിയഡോഷ്യസ് മാർത്തോമ്മായ്ക്ക് അഭിനനങ്ങളർപ്പിച്ച് സൺഡേ സ്കൂൾ കുട്ടികൾ
Thursday, November 19, 2020 7:15 PM IST
മനാമ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ 22-ാമത് മെത്രാപ്പോലീത്തായായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാർത്തോമ്മായ്ക്ക് സൺഡേ സ്കൂൾ കുട്ടികൾ അഭിനന്ദനങ്ങളർപ്പിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിനിന്നും മലയാളം ,ഹിന്ദി, ഇംഗ്ലീഷ് ,സുറിയാനി, ഇറ്റാലിയൻ, ജർമൻ, മറാട്ടി, കന്നട, തെലുങ്ക് തുടങ്ങിയ 71 ഭാഷകളിൽ മാർത്തോമ ചർച്ച് ന്യൂസിന്‍റെ ഫേസ്ബുക്ക്, യുട്യൂബ് മാധ്യമങ്ങളിലൂടെയാണ് അഭിനന്ദനങ്ങളർപ്പിച്ചത്. അലക്സ് വർഗീസ് , കോഓർഡിനേറ്റർ (മാർത്തോമചർച്ച് ന്യൂസ് ), എബ്രഹാം കെ. ജോൺ മുംബൈ (എഡിറ്റിംഗ് ആൻഡ് മിക്സിംഗ് ) എന്നിവരുടെ നേതൃത്വത്തിലാണ് വീഡിയോ പുറത്തിറങ്ങിയത്.