കുവൈറ്റ്‌ സോണൽ പ്രാർഥനാ യോഗം
Wednesday, October 28, 2020 7:21 PM IST
കുവൈറ്റ് സിറ്റി: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കോൽക്കത്ത ഭദ്രാസനത്തിന്‍റെ കുവൈറ്റ്‌ സോണിലുള്ള ഇടവകകളുടെ സംയുക്ത പ്രാർഥനാ യോഗം ഒക്ടോബർ 30 നു (വെള്ളി) വൈകുന്നേരം 5.15 ന്‌ (ഇന്ത്യൻ സമയം രാത്രി 7.45 ന്) നടക്കും.

ഗൂഗിൾ മീറ്റ്‌ വഴി നടക്കുന്ന യോഗത്തിൽ കോൽക്കത്ത ഭദ്രാസനാധിപനും പ്രാർഥനാ യോഗം പ്രസിഡന്‍റുമായ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷകൻ ആയിരിക്കും. ഭദ്രാസന പ്രാർത്ഥനാ യോഗം വൈസ്‌ പ്രസിഡന്‍റ് ഫാ. ഷൈജു ഫിലിപ്പ്‌, കുവൈറ്റ്‌ സോണിലുള്ള വൈദികരായ ഫാ. ജിജു ജോർജ്, ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോൺ ജേക്കബ്‌, ഫാ. ലിജു പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകും.

www.meet.google.com/umo-htgx-hap

വിവരങ്ങൾക്ക്‌: സാമുവൽ ചാക്കോ 66516255.

റിപ്പോർട്ട്: സലിം കോട്ടയിൽ