കുവൈറ്റ് കെഎംസിസി. യാത്രയയപ്പു നൽകി
Saturday, October 24, 2020 2:07 AM IST
കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ് കെഎംസിസി നേതാക്കളായ പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് പുനത്തിൽ കുഞ്ഞബ്ദുള്ള , കോഴിക്കോട് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത് എന്നിവർക്ക് കുവൈത്ത് കെഎംസിസി സംസ്ഥാന , ജില്ലാ, മണ്ഡലം കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പു നൽകി.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലളിതമായി നടന്ന പരിപാടിയിൽ കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, സംസ്ഥാന പ്രവർത്തക സമിതിയംഗവും താനൂർ മണ്ഡലം പ്രസിഡന്‍റും മുൻ കേന്ദ്ര സെക്രട്ടറിയുമായ ഹംസ കരിങ്കപ്പാറ, സംസ്ഥാന പ്രവർത്തക സമിതിയംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഗഫൂർ മുക്കാട്ട്, സലാം നന്തി, നിസാർ മേപ്പയൂർ, ടി.പി.ഖലീല് റഹ്മാൻ, അസീസ് നരക്കോട്ട് , അലി (നോർത്ത് മണ്ഡലം) എന്നിവർ ആശംസകൾ നേർന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയും ഹാരിസും മറുപടി പ്രസംഗം നടത്തി. പേരാമ്പ്ര മണ്ഡലം കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവർ മൊമെന്‍റോയും ഉപഹാരങ്ങളും നൽകി. സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ