ഇൻകാസ് അബുദാബി കമ്മിറ്റി അനുശോചിച്ചു
Friday, October 23, 2020 6:19 PM IST
അബുദാബി: യുഡിഎഫ് കൺവീനർ എം.എം. ഹസന്‍റെ സഹോദരനും ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന എം.എം. സുൽഫിക്കറുടെ നിര്യാണത്തിൽ ഇൻകാസ് അബുദാബി കമ്മിറ്റി അനുശോചിച്ചു.

പരേതനോടുള്ള ആദരസൂചകമായി ഇന്നു വൈകിട്ട് നടത്താനിരുന്ന "ഗാന്ധിജിയുടെ ഗ്രാമസ്വരാജ്' എന്ന സെമിനാർ മാറ്റിവച്ചതായി ഇൻകാസ് അബുദാബി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള