കെ.എം. ഷാജിക്കെതിരെയുള്ള വധശ്രമ ഗൂഡാലോചന ഞെട്ടലുളവാക്കുന്നത് : കുവൈത്ത് കെഎംസിസി
Monday, October 19, 2020 10:29 PM IST
കുവൈറ്റ് സിറ്റി: ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാതെ വരുന്പോൾ ആയുധമെടുക്കുന്നത് ഭീരുത്വത്തിന്‍റെ അങ്ങേയറ്റമാണെന്നും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിരന്തരമായി ഇടപെടുന്നവരെ വകവരുത്താൻ ശ്രമിക്കുന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും പറഞ്ഞു.

സിപിഎം പ്രദേശിക നേതാവ് തന്നെ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട ശബ്ദ രേഖ ഷാജി പുറത്തു വിട്ടത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഗൗരവപരമായി കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ