ഒക്ടോബര്‍ 29 മീലാദ് അവധി
Monday, October 19, 2020 9:14 PM IST
കുവൈറ്റ് സിറ്റി : മീലാദ് അവധി ഒക്ടോബർ 29 ന് (വ്യാഴം) ആയിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളും പൊതുമേഖല സ്ഥാപനങ്ങളും അന്നേദിവസം പ്രവര്‍ത്തിക്കില്ല. പ്രവാചകന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നബിദിന അവധി നല്കിയിരിക്കുന്നത്.വാരാന്ത അവധികള്‍ കൂടി വരുമ്പോള്‍ ജീവനക്കാര്‍ക്ക് ഫലത്തില്‍ മൂന്ന് ദിവസം അവധി ലഭിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ