ഡ്രൈവിംഗ് ലൈസൻസ്: കുവൈറ്റിൽ നഴ്സുമാർക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഇളവുകള്‍ നിർത്തലാക്കി
Tuesday, September 29, 2020 9:22 PM IST
കുവൈറ്റ് സിറ്റി : ഡ്രൈവിംഗ് ലൈസൻസുകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലേയും സ്വകാര്യ സ്ഥാപനങ്ങളിലേയും നഴ്സുമാർ , സ്വകാര്യ സർവകലാശാലകളിലെ വിദേശികളായ വിദ്യാർഥികൾ തുടങ്ങിയവർക്ക് പുതുതായി ഡ്രൈവിംഗ്‌ ലൈസൻസ്‌ അനുവദിക്കുന്നത്‌ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച്‌ മന്ത്രിസഭ നേരത്തെ പുറപ്പെടുവിച്ച 270/ 2020 തീരുമാനമാണു പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നതെന്ന് ഗതാഗത വിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ജമാൽ അൽ സായെഗ്‌ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ