കുവൈറ്റ് സിറ്റി: പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കുന്ന അപേക്ഷകൾ കാലാവധി തീരുന്നതിന് മുന്പായി നൽകണമെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുന്നതായി നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. വിസാ കാലാവധി കഴിയുന്നതിന് മുന്പായോ യാത്രാ തീയതിക്ക് രണ്ടുമാസം മുന്പോ പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടതാണെന്ന് എംബസി വ്യക്തമാക്കി . ചില അപേക്ഷകർക്ക് നിർബന്ധിത പോലീസ് പരിശോധന ആവശ്യമായതിനാൽ സ്വഭാവികമായും ഇന്ത്യയിലെ പ്രാദേശിക അധികാരികളുമായുള്ള ആശയവിനിമയം നടത്തേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സമയം ആവശ്യമായതിനാലാണ് അപേക്ഷകൾ നേരത്തെ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് എംബസി അധികൃതർ അറിയിച്ചു.