പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദി ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സർവീസുകൾ റദ്ദാക്കി
Wednesday, September 23, 2020 8:07 PM IST
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ സൗ​ദി അ​റേ​ബ്യ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സൗ​ദി വ്യോ​മ​യാ​ന അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് നിർദേശം വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പുതിയ തീ​രു​മാ​നം പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ ഉ​ൾ​പ്പെ​ടെ ഇന്ത്യക്കാർക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ബ്ര​സീ​ല്‍, അ​ര്‍​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളിലെ വിമാന സർവീസുകൾക്കും വി​ല​ക്ക് ബാധകമാണ്.